വിഷാദ രോഗം : അറിയേണ്ടതെല്ലാം

Everything you need to know about Depressionപൊതുസമൂഹത്തിൽ സാധാരണമായി കണ്ടുവരുന്നതും ഏറെ അവശതക്കും ഒട്ടേറെ മരണങ്ങൾക്കും കാരണമാകുന്ന ഒരു കൂട്ടം രോഗാവസ്ഥകളാണ് വൈകാരിക രോഗങ്ങൾ.

വിഷാദരോഗങ്ങളിൽ തന്നെ ഒരു തവണ വരുന്ന വിഷാദ രോഗങ്ങളും ഒന്നിലേറെ തവണ വരുന്ന ആവർത്തനസ്വഭാവമുള്ള വിഷാദ രോഗങ്ങളുമുണ്ട്. കാരണങ്ങളും ലക്ഷണങ്ങളും സങ്കീർണതകളും എന്നപോലെ വിവിധ വിഷാദ രോഗങ്ങളുടെ ചികിത്സാ രീതികൾ തന്നെ വ്യത്യസ്തമാണ്.

സാധാരണ മാനസികരോഗങ്ങളുടെ പട്ടികയിൽ പെടുന്നതാണ് എങ്കിലും മറ്റ് രോഗങ്ങളെ അപേക്ഷിച്ച് ഏറെ അവശതകൾ സൃഷ്ടിക്കുന്ന ഒരു രോഗമാണ് വിഷാദരോഗം. അതുകൊണ്ടുതന്നെ സാധാരണ ശാരീരിക മാനസിക രോഗാവസ്ഥകളെ അപേക്ഷിച്ച് ഏറെ ശ്രദ്ധിച്ച് ചെയ്യേണ്ടതാണ് വിഷാദരോഗ ചികിത്സ.

5 മോഡ്യൂളുകൾ ആയിട്ടാണ് വിഷാദരോഗത്തെ പറ്റിയുള്ള കോഴ്സ് രൂപകല്പന ചെയ്തിട്ടുള്ളത്.

ഒന്നാമത്തെ മോഡ്യൂളിൽ വിഷാദരോഗത്തിന്റെ രീതികളും വിഷാദരോഗ നിർണ്ണയം ഇന്നത്തെ അവസ്ഥയിൽ എത്തുന്നതുവരെയുള്ള ചരിത്രം, വിഷാദ രോഗകാരണങ്ങൾ എന്നിവയാണ് മുഖ്യവിഷയം .

രണ്ടാമത്തെ മോഡ്യൂളിൽ വിഷാദ രോഗ നിർണയം, വിഷാദരോഗ ലക്ഷണങ്ങൾ, അതിന്റെ അസാധാരണ ലക്ഷണങ്ങൾ എന്നിവയാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്.

മൂന്നാമത്തെ മോഡ്യൂളിൽ വ്യത്യസ്ത പ്രായത്തിലും ലിംഗത്തിലും ഉള്ള വിഷാദരോഗ ലക്ഷണങ്ങളുടെ പ്രത്യേകതകൾ, വിഷാദരോഗ മാപിനികൾ, ആത്മഹത്യ ഉൾപ്പടെയുള്ള വിഷാദരോഗം കാരണമുണ്ടാകുന്ന സങ്കീർണ്ണതകൾ എന്നിവയൊക്കെയാണ് പ്രധാന വിഷയം.

നാലാമത്തെ മോഡ്യൂളിൽ ഔഷധങ്ങൾ ഉപയോഗിച്ചിട്ടുള്ള വിഷാദരോഗം ചികിത്സയെ കുറിച്ചാണ് പ്രതിപാദിക്കുന്നത്.

അഞ്ചാമത്തെ മോഡ്യൂളിൽ ഔഷധേതര ചികിത്സാമാർഗങ്ങൾ ആണ് വിഷയം.

ഈ 5 മോഡ്യൂളുകളിൽക്കൂടി കടന്നുപോകുമ്പോൾ വിഷാദരോഗത്തെക്കുറിച്ച്, വിഷാദരോഗ ചികിത്സയെക്കുറിച്ച്, രോഗത്തിന്റെ ആവർത്തന സ്വഭാവം തടയുന്നതിന് നമ്മൾ അനുവർത്തിക്കേണ്ട രീതികളെക്കുറിച്ച് ഒരു സാമാന്യജ്ഞാനം നമുക്കുണ്ടാകും എന്നാണ് പ്രതീക്ഷ.


Your Instructor


Dr Sivasubramoney
Dr Sivasubramoney

Dr Sivasubramoney K

Associate Professor Dept.of Psychiatry

Medical College

Trivandrum


Course Curriculum


  How to Enroll and Download Course Certificate?
Available in days
days after you enroll
  വിഷാദരോഗത്തിന്റെ രീതികളും വിഷാദരോഗ നിർണ്ണയം ഇന്നത്തെ അവസ്ഥയിൽ എത്തുന്നതുവരെയുള്ള ചരിത്രം, വിഷാദ രോഗകാരണങ്ങൾ
Available in days
days after you enroll
  വിഷാദ രോഗ നിർണയം, വിഷാദരോഗ ലക്ഷണങ്ങൾ, അതിന്റെ അസാധാരണ ലക്ഷണങ്ങൾ
Available in days
days after you enroll
  വ്യത്യസ്ത പ്രായത്തിലും ലിംഗത്തിലും ഉള്ള വിഷാദരോഗ ലക്ഷണങ്ങളുടെ പ്രത്യേകതകൾ, വിഷാദരോഗ മാപിനികൾ, ആത്മഹത്യ ഉൾപ്പടെയുള്ള വിഷാദരോഗം കാരണമുണ്ടാകുന്ന സങ്കീർണ്ണതകൾ
Available in days
days after you enroll
  ഔഷധങ്ങൾ ഉപയോഗിച്ചിട്ടുള്ള വിഷാദരോഗം ചികിത്സ
Available in days
days after you enroll
  ഔഷധേതര ചികിത്സാമാർഗങ്ങൾ
Available in days
days after you enroll
  Depression -Modules -English Version
Available in days
days after you enroll
  Online Exam
Available in days
days after you enroll

Enrollment to the online module is open to all.

Enrolled participants can have online interaction with the course Instructor through health infonet dedicated communication channels.

Primary Focus: Faculty members, Research Scholars, and students of Universities and Colleges

Medium of Instruction is Malayalam. English version will also be there if needed.

Visit www.healthinfonet.in for more details.

Get started now!