എയ്ഡ്സ് രോഗം അറിയേണ്ടതെല്ലാം....
Everything you need to know about HIV/AIDS
മരണം നിശ്ചിതമായ ചിലതരം ക്യാൻസറുകൾ വന്നാൽ പോലും എച്ച്.ഐ.വി / എയ്ഡ്സ് വരരുത് എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്ന ഒരു പൊതു സമൂഹമാണ് നമുക്ക് ചുറ്റുമുള്ളത്. എച്ച്.ഐ.വി / എയ്ഡ്സിനെ കുറിച്ചുള്ള അജ്ഞതക്ക് പുറമേ , കടുത്ത സദാചാര ബോധം ഉണ്ടാക്കിത്തീർത്ത മനോഭാവമാണ് ഇത്തരമൊരു പൊതുബോധo രൂപപ്പെട്ട് വരാൻ കാരണമായിട്ടുള്ളത്.
കുറേക്കാലം മുൻപ് വരെ എച്ച്.ഐ.വി അണുബാധ കണ്ടു പിടിക്കപ്പെട്ട കാലയളവിൽ, ഇതൊരു മരണ വിധി തന്നെയായിരുന്നു.എന്നാൽ ഇന്ന്, ദിവസവും കഴിക്കേണ്ട ഒന്നോ രണ്ടോ ഗുളികകൾ കൊണ്ട് തന്നെ, വർഷങ്ങളോളം നിയന്ത്രണ വിധേയമാക്കി നിർത്താൻ സാധിക്കുന്ന ഒരു വൈറൽ അണുബാധയായി എച്ച്.ഐ.വി / എയ്ഡ്സ് മാറിയിരിക്കുന്നു.
സമൂഹ മനസ്സിൽ അനേകം സംശയങ്ങളും തെറ്റിദ്ധാരണകളും നില നിൽക്കുന്ന ഒരു വിഷയമാണ് എച്ച്.ഐ.വി - എയ്ഡ്സ്.ഇതിനെ സംബന്ധിച്ചുള്ള ശാസ്ത്രീയ വശങ്ങൾ ഉൾക്കൊള്ളിച്ച് കൊണ്ടുള്ള അഞ്ച് ഭാഗങ്ങളായാണ് ഈ ഓൺലൈൻ ആരോഗ്യ സാക്ഷരത കോഴ്സ് തയ്യാറാക്കിയിട്ടുള്ളത്.
ആദ്യത്തെ മൊഡ്യൂളിൽ എച്ച്.ഐ.വി അണുബാധയുടെ സംക്ഷിപ്ത ചരിത്രം, പകരുന്ന രീതികൾ, എച്ച്.ഐ.വി വൈറസ് ശരീരത്തിലുണ്ടാക്കുന്ന മാറ്റങ്ങൾ എന്നിവ ഉൾക്കൊള്ളിച്ചിരിക്കുന്നു.
രണ്ടാമത്തെ മൊഡ്യൂളിൽ എച്ച്.ഐ.വി അണുബാധയുടെ ലക്ഷണങ്ങൾ, രോഗ നിർണ്ണയം, പരിശോധനങ്ങൾ എന്നിവ അടങ്ങിയിരിക്കുന്നു.
മൂന്നാമത്തെ മൊഡ്യൂൾ ചികിത്സ, മരുന്നുകൾ, തുടർ പരിചരണം തുടങ്ങിയവയെക്കുറിച്ചാണ്.
എച്ച്.ഐ.വി അണുബാധയുടെ പ്രതിരോധ മാർഗ്ഗങ്ങളെക്കുറിച്ചാണ് നാലാം മൊഡ്യൂളിൽ പറഞ്ഞിട്ടുള്ളത്.
അഞ്ചാമത്തെ മൊഡ്യൂൾ, ഇന്ത്യയിൽ, സർക്കാർ ലഭ്യമാക്കുന്ന എച്ച്.ഐ.വി സംബന്ധമായ സേവനങ്ങളെക്കുറിച്ചും ഭാവിയിലെ സാധ്യതകളെക്കുറിച്ചും പ്രതിപാദിക്കുന്നു.
We live in a society, where, if given a choice, people prefer to have a terminal cancer rather than an HIV Infection. Social stigma associated with HIV and Ignorance about the disease has resulted in such a mindset.
Long back, when HIV was first discovered, it was considered as a death sentence. An early death was inevitable in those years as there was no effective treatment available. But today, with the advent of effective drugs administered daily in the form of pills, HIV-AIDS has become just another viral infection which can be kept under control for quite a long period of time.
Numerous misconceptions and doubts prevail in our society about HIV-AIDS. This course, spanning across 5 modules has been designed to include scientific facts about HIV infection.
The first module is a summarised history of HIV infection in Humans, modes of transmission, and changes in the body of an HIV infected Individual.
The second module touches upon the symptoms of HIV infection, its diagnosis and various tests.
The third module deals with the treatment, drugs and patient care.
The fourth module includes preventive measures. The fifth module deals with services provided by the Indian Government for HIV Care and also about the scope of the HIV care in Future.
Your Instructor
Dr.Navya J Thaikattil
MBBS, MD (Community Medicine) , FHM (Fellowship in HIV medicine)
2 years of experience as Medical Officer at Govt HIV centre at Kozhikkode medical college and Palakkad District Hospital.
Presently Assistant Surgeon at Government health services.
Research/Papers : on HIV -TB and on Depression among people living with HIV(PLHIV)